ജന്തർ മന്തറിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ മിന്നൽ പ്രതിഷേധം; സൗരവ് ദാസ് കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ ഇന്ന് അപ്രതീക്ഷിത മിന്നൽ പ്രതിഷേധം അരങ്ങേറി. രാജ്യതലസ്ഥാനത്ത് പ്രക്ഷോഭ വേദികൾക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങൾക്കും രാംലീല മൈതാനിയിലെ ഉയർന്ന വാടക നിരക്കുകൾക്കുമെതിരെയാണ് സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ജന്തർ മന്തറിനെ പ്രക്ഷോഭങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് സാധാരണക്കാരുടെയും വിവിധ സംഘടനകളുടെയും ജനാധിപത്യപരമായ അഭിപ്രായ സ്വാതന്ത്ര്യവും പ്രതിഷേധിക്കാനുള്ള അവകാശവും അടിച്ചമർത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് സമരക്കാർ ആരോപിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി നേതാക്കളും പ്രവർത്തകരും മതിൽ ചാടിക്കടന്നായിരുന്നു ജന്തർ മന്തറിൽ പ്രവേശിച്ചത്. ദേശീയ പതാകയുമേന്തി മൈതാനത്ത് പ്രവേശിച്ച പ്രവർത്തകർ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും അവകാശ നിഷേധങ്ങൾക്കെതിർരെയും മുദ്രാവാക്യങ്ങൾ മുഴക്കി. വൻ തുക ഈടാക്കുന്ന രാംലീല മൈതാനിയിലേക്ക് സമരങ്ങളെ ഒതുക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ തുടർപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് സി.ജെ.പി നേതാക്കൾ വ്യക്തമാക്കി. ഡൽഹിയിൽ രാഷ്ട്രീയ-സാമൂഹിക രംഗത്ത് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സമരവേദി നിയന്ത്രണങ്ങൾക്കിടയിലാണ് ഈ മിന്നൽ പ്രതിഷേധം നടന്നിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles