പാകിസ്ഥാനിൽ പാളം തെറ്റിയ ട്രെയിൻ മറിഞ്ഞ് അഞ്ച് മരണം; മുപ്പതോളം പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുണ്ടായ ട്രെയിൻ അപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാകിസ്ഥാനിലെ മുൾട്ടാനിൽ ഷേർഷാ ബ്രിഡ്ജിന് സമീപത്തുവച്ചാണ് പാസഞ്ചർ ട്രെയിനായ റെഹ്മാൻ ബാബ എക്സ്പ്രസ് അപകടത്തിൽപ്പെട്ടത്. ട്രെയിനിന്റെ ബോഗികൾ പാളം തെറ്റി മറിയുകയായിരുന്നു.

അപകടത്തെ തുടർന്ന് സ്ഥലത്ത് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പഴകിയ റെയിൽവേ സംവിധാനങ്ങളും അപര്യാപ്തമായ സുരക്ഷാ സംവിധാനങ്ങളും കാരണം പാകിസ്ഥാനിൽ സമാനമായ അപകടങ്ങൾ പതിവായി സംഭവിക്കാറുണ്ട്. അപകടത്തിൽ പ്രധാമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉൾപ്പെടെയുള്ള നേതാക്കൾ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.

Related Articles

- Advertisement -spot_img

Latest Articles