സൗദിയിലെ വിമാനത്താവളങ്ങൾക്കു നേരെയുണ്ടായ ആക്രമണം: ഞെട്ടലും ആശങ്കയും രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ

ജനീവ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ തുർക്ക് കടുത്ത ആശങ്കയും ഞെട്ടലും രേഖപ്പെടുത്തി. റിയാദിലെ പ്രധാന വിമാനത്താവളത്തിന് നേരെ നടന്ന കടുത്ത ആക്രമണം ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവം സൗദി പൗരന്മാരുടെയും വിദേശികളുടെയും ജീവനെടുക്കുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

സാധാരണക്കാർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ആക്രമണം നടത്തുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. സംഘർഷത്തിൽ ഉണ്ടാകുന്ന ലംഘനങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

യമനിലും സൗദി അറേബ്യയിലുമുള്ള സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന സംഘർഷം യുദ്ധം തുടരുന്നത് ദുരിതങ്ങൾ വർദ്ധിപ്പിക്കുക മാത്രമേയുള്ളൂവെന്ന ഓർമ്മപ്പെടുത്തലാണ്. സാധാരണക്കാരെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും ബാധ്യതയുണ്ടെന്നും അതിനാൽ സംഘർഷങ്ങൾ അയവുവരുത്തി വൻ ദുരന്തം ഒഴിവാക്കാൻ അടിയന്തരമായി ഇടപെടണമെന്നും യുഎൻ മനുഷ്യാവകാശ മേധാവി അഭ്യർത്ഥിച്ചു.

Related Articles

- Advertisement -spot_img

Latest Articles