രക്ഷാപ്രവർത്തന അട്ടിമറി കേസ്: എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് നീട്ടി

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ഉണ്ടായ രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായിരുന്ന എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടി. 120 ദിവസത്തേക്കാണ് സസ്പെൻഷൻ നീട്ടി ഉത്തരവായിരിക്കുന്നത്.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ച കേസിലെ അന്വേഷണം അട്ടിമറിച്ചതിനാണ് എ.ഡി.ജി.പിക്കെതിരെ നടപടിയുണ്ടായത്. കേസ് അന്വേഷിച്ച ആദ്യ ഉദ്യോഗസ്ഥരെ എ.ഡി.ജി.പിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്തിയെന്ന് മുൻ അന്വേഷണസംഘം പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മൊഴി നൽകിയിരുന്നു.

എ.ഡി.ജി.പിയുടെ പൂർണ്ണ അറിവോടെ ഗ്രേഡ് എസ്.ഐമാരായ ഗിരീഷും ശ്രീകാന്തും ചേർന്ന് രേഖകളിൽ കൃത്രിമം കാണിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് നടപടി ശക്തമാക്കിയത്. തുടർന്ന് ആഭ്യന്തര മന്ത്രി സസ്പെൻഷൻ ശുപാർശ ചെയ്യുകയും മുഖ്യമന്ത്രി അത് അംഗീകരിക്കുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഉൾപ്പെട്ട മൂന്ന് ഡിവൈ.എസ്.പിമാർക്കും രണ്ട് ഗ്രേഡ് എസ്.ഐമാർക്കുമെതിരെ നേരത്തെ തന്നെ വകുപ്പുതല നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles