സലീം മുള്ളമ്പാറയുടെ മൂന്ന് പുസ്തകങ്ങൾ ജിദ്ദയിൽ പ്രകാശനം ചെയ്തു

ജിദ്ദ: പ്രവാസി എഴുത്തുകാരൻ സലീം മുള്ളമ്പാറയുടെ (മീലാസ് മുള്ളമ്പാറ) മൂന്ന് പുതിയ കൃതികൾ ജിദ്ദയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ജിദ്ദ മല്ലൂസിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ‘മലപ്പുറം കിസ്സ’ എന്ന നോവലിന്റെ പ്രകാശന കർമ്മം പത്രപ്രവർത്തകനും എഴുത്തുകാരനുമായ മുസാഫിർ, ബ്ലോഗർ ബഷീർ വള്ളിക്കുന്നിന് നൽകി നിർവ്വഹിച്ചു.

സലീം മുള്ളമ്പാറ രചിച്ച ‘വസന്തം വരാതിരിക്കില്ല’ എന്ന കവിതാസമാഹാരം ഡോക്ടർ ഇന്ദു, പ്യാരി ടീച്ചർക്കും സലീന മുസാഫിറിനും നൽകി പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ മൂന്നാമത്തെ കഥാസമാഹാരമായ ‘ചുവന്ന മനുഷ്യരുടെ നഗരം’ എന്ന പുസ്തകം കബീർ കൊണ്ടോട്ടിയും കെ.ടി.എ മുനീറും ചേർന്ന് ഗായകൻ മിർസ ഷരീഫിനും മുസ്തഫ തോളുരിനും നൽകി പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ കഥാകാരൻ സലീമിനുള്ള ജിദ്ദ മല്ലൂസിന്റെ പ്രത്യേക ഉപഹാരം ലത്തീഫ് എൻ. കംഫോർട്സും ജിദ്ദ മല്ലൂസ് പ്രവർത്തകരും ചേർന്ന് സമ്മാനിച്ചു.

ലത്തീഫ് എൻ. കംഫോർട്സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അയ്യൂബ് മുസ്ലിയാരകത്ത് സ്വാഗതവും അദ്നു ഷബീർ നന്ദിയും പറഞ്ഞു. ഷമീം ടീച്ചറായിരുന്നു പരിപാടിയുടെ അവതാരക.

Related Articles

- Advertisement -spot_img

Latest Articles