യുദ്ധത്തിൽ നിന്ന് സമാധാനത്തിലേക്ക്; ഇറാൻ-മക്ക സഖ്യരാജ്യങ്ങളുടെ ടെഹ്‌റാൻ സംഭാഷണങ്ങളിൽ ആശ്വാസ വഴി

ടെഹ്‌റാൻ: അമേരിക്കൻ യുദ്ധഭീഷണിയും വൻ സൈനിക ഏറ്റുമുട്ടൽ സാധ്യതകളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ടെഹ്‌റാനിൽ നടന്ന ചതുർരാഷ്ട്ര ഉന്നതതല സുരക്ഷാ യോഗം പൂർത്തിയായി. മേഖലയിൽ സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിനും നാല് അയൽരാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി നയതന്ത്ര ചർച്ചകൾ തുടരാൻ ഇറാനും ‘മക്ക സംയുക്ത പ്രതിരോധ സഖ്യ’ അംഗങ്ങളായ സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങളും തീരുമാനിച്ചു. യോഗത്തിന് ശേഷം ഇറാന്റെ ഫാർസ് ന്യൂസ് ഏജൻസി പുറത്തുവിട്ട ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇറാന്റെ ദേശീയ സുരക്ഷാ മേധാവി മുഹ്സിൻ റസായിയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ, പാകിസ്താൻ സൈനിക മേധാവി ജനറൽ ആസിം മുനീർ, തുർക്കി രഹസ്യാന്വേഷണ ഏജൻസി തലവൻ ഇബ്രാഹിം കാലിൻ എന്നിവർ പങ്കെടുത്തു. മേഖലയെ യുദ്ധത്തിലേക്ക് തള്ളിയിടാതെ സമാധാനപരമായ അന്തരീക്ഷം പുനഃസ്ഥാപിക്കുക എന്നതാണ് ഈ ചർച്ചകളിലൂടെ ലക്ഷ്യമിടുന്നത്. മുൻനിര അറബ്-മുസ്ലിം രാഷ്ട്രങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ആദ്യ ഘട്ട കൂടിയാലോചനകൾ വിജയകരമായിരുന്നുവെന്നും, വരും ദിവസങ്ങളിൽ കൂടുതൽ ആഴത്തിലുള്ള തുടർചർച്ചകൾ നടക്കുമെന്നും ഇറാനിയൻ ഭരണകൂടം വ്യക്തമാക്കി

Related Articles

- Advertisement -spot_img

Latest Articles