സൗദിയിലേക്ക് റോഡ് മാർഗ്ഗം വരുന്നവർക്ക് ഇനി ഡിജിറ്റൽ പ്രവേശന പാസ്; ‘അബ്ഷീർ ട്രാവൽ’ പ്രഖ്യാപിച്ചു

റിയാദ്: കര അതിർത്തി ചെക്ക്‌പോസ്റ്റുകൾ വഴി സൗദി അറേബ്യയിലേക്ക് എത്തുന്ന ജി.സി.സി പൗരന്മാർക്കും മറ്റ് സന്ദർശകർക്കുമായി പ്രവേശന നടപടികൾ വേഗത്തിലാക്കാൻ അബ്ഷീർ ആപ്പ് വഴി പുതിയ ‘അബ്ഷീർ ട്രാവൽ ഫോർ വിസിറ്റേഴ്സ്’ (Absher Travel for Visitors) സേവനം ആരംഭിച്ചു. സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് (X) വിവരം പുറത്തുവിട്ടത്. വിദേശകാര്യ മന്ത്രാലയം, വിനോദസഞ്ചാര മന്ത്രാലയം, സൗദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA), സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി, പാസ്‌പോർട്ട് വിഭാഗം തുടങ്ങി വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

സേവനം ആരംഭിച്ച് ആറുമാസത്തികം കര അതിർത്തി വഴി എത്തുന്ന എല്ലാ സന്ദർശകർക്കും ഈ രജിസ്ട്രേഷൻ നിർബന്ധമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ സംവിധാനത്തിലൂടെ യാത്രക്കാർക്ക് രാജ്യത്തെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ എത്തുന്നതിന് മുമ്പ് തന്നെ ആവശ്യമായ വിവരങ്ങളും യാത്രാ രേഖകളും ഡിജിറ്റലായി പൂർത്തിയാക്കാനും വാഹനങ്ങൾ ഇൻഷുർ ചെയ്യാനും സാധിക്കും. 2015-ൽ പ്രവർത്തനം ആരംഭിച്ച ‘അബ്ഷീർ’ പ്ലാറ്റ്‌ഫോം പൗരന്മാർക്കും പ്രവാസികൾക്കും അതിവേഗം സർക്കാർ സേവനങ്ങൾ ലഭ്യമാക്കിക്കൊണ്ട് രാജ്യത്തെ ഡിജിറ്റൽ സേവന രംഗത്ത് വലിയ മുന്നേറ്റമാണ് സൃഷ്ടിച്ചിട്ടുള്ളത്.

Related Articles

- Advertisement -spot_img

Latest Articles