ഐ സി എഫ് ഹെൽത്ത് സെന്ററിന് സെന്റിനറി ഉപഹാരം സമർപ്പിച്ചു.

മനാമ: സമസ്ത സെൻ്റിനറിയുടെ ഭാഗമായി ഐ സി എഫ് ബഹ്റൈൻ വെൽഫെയർ സമിതിയുടെ സഹകരണത്തോടെ ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള യൂനിറ്റ് എസ് വൈ എസ് നേതൃത്വത്തിൽ ആവള ഫാമിലി ഹെൽത്ത് സെൻ്ററി ലേക്ക് സെന്റിനറി ഉപഹാരമായി വാട്ടർ കൂളറും കസേരകളും നൽകി.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് സമർപ്പണം ഉദ്ഘാടനം ചെയ്തു. ഫാമിലി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ ഡോ. ജാസ്‌മിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം വി വി രാജേഷ് മാസ്റ്റർ, ഹകീം മുസ്ല്യാർ , അസീസ് മാസ്റ്റർ കൂരാ ച്ചുണ്ട്, ബിനീഷ് ആവള, കരീം നിസാമി കൈപ്രം, ഇസ്മാഈ ൽ മണമൽ, വി കെ നാരായ ണൻ, എച്ച് ഐ പ്രസാദ്, ജെ എച്ച് ഐ മുസ്തഫ സംസാരി ച്ചു. ലത്വീഫ് സഖാഫി സ്വാഗത വും അശ്റഫ് സി കെ നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles