കെ​എ​സ്ഇ​ബി പത്തി മ​ട​ക്കി; റ​സാ​ഖി​ന്‍റെ വീ​ട്ടി​ലെ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ചു

കോ​ഴി​ക്കോ​ട്: വൈദ്യുതി ബി​ല്‍ അ​ട​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ തുടർന്ന്  ഓഫീസ് ആക്രമിച്ച  പ്രതിയുടെ വീട്ടിലെ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ഇ​ന്ന് പു​നഃ​സ്ഥാ​പി​ച്ചു. തി​രു​വ​മ്പാ​ടി കെ​എ​സ്ഇ​ബി ഓ​ഫീ​സ് ആ​ക്ര​മി​ച്ച പ്ര​തി​ അജ്മലിന്റെ  വീ​ട്ടി​ലെ വൈദ്യതി കണക്ഷൻ  കെ​എ​സ്ഇ​ബി ക​ട്ട് ചെയ്തിരുന്നു.

ജില്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ത​ഹ​സി​ൽ​ദാ​ർ കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും പ്ര​തി അ​ജ്മ​ലി​ന്‍റെ പി​താ​വ് റ​സാ​ഖു​മാ​യി ച​ർ​ച്ച ന​ട​ത്തി. സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഒ​പ്പു​വെക്ക​ണ​മെ​ന്ന ത​ഹ​സി​ൽ​ദാ​രുടെ  ആ​വ​ശ്യം കു​ടും​ബം  അംഗീകരിച്ചില്ല.

സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ റ​സാ​ഖും കു​ടും​ബ​വും ഒ​പ്പ് വെ​ക്കാ​ൻ  തെയ്യാറാകാത്ത കാരണം ച​ർ​ച്ച വ​ഴി​മു​ട്ടിയെങ്കിലും വൈ​ദ്യു​തി ക​ണ​ക്ഷ​ൻ പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

മ​ക്ക​ൾ ചെ​യ്ത അ​ക്ര​മ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു കൊണ്ടുള്ള  പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു സ​ത്യ​വാ​ങ്മൂ​ലം. ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ  ഒ​പ്പി​ടി​ല്ലെ​ന്ന  നി​ല​പാ​ടി​ൽ ഉറച്ചു നിൽക്കുകയായിരുന്നു റ​സാ​ഖി​ന്‍റെ കു​ടും​ബം.

ഓ​ഫീ​സി​നെ​യോ  ജീ​വ​ന​ക്കാ​രെ​യോഇ​നി ആ​ക്ര​മി​ക്കി​ല്ലെന്ന ഉ​റ​പ്പു ല​ഭി​ച്ചാ​ൽ വീ​ട്ടി​ലെ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ൻ വൈ​ദ്യു​തി മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി കെ​എ​സ്ഇ​ബി​ക്കു നി​ർ​ദേ​ശം ന‍​ൽ​കി​യി​രു​ന്നു.

Related Articles

- Advertisement -spot_img

Latest Articles