19.4 C
Saudi Arabia
Sunday, March 22, 2026
spot_img

ഹമാസ് തലവൻ ഇസ്മാഈല്‍ ഹനിയ കൊല്ലപ്പെട്ടു.

ടെഹ്‌റാന്‍ : ഫലസ്തീന്‍ മുന്‍ പ്രസിഡന്റും ഹമാസ് തലവനുമായ ഇസ്മാഈല്‍ ഹനിയ കൊല്ലപ്പെട്ടു. ടെഹ്‌റാനിലുണ്ടായ ആക്രമണത്തിലാണ് ഹനിയ കൊല്ലപ്പെട്ടത്.  വാര്‍ത്ത ഇറാന്‍ ഔദ്യോഗിക മാധ്യമം സ്ഥിരീകരിച്ചു.

അദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തിനു നേരെയാണ്  ആക്രമണമുണ്ടായത്. ഹനിയയുടെ ഒരു സുരക്ഷാ ഗാര്‍ഡും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ ടെഹറാനിൽ എത്തിയതായിരുന്നു ഹനിയ. ഹനിയയെന്ന് ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് (ഐ ആര്‍ ജി സി) പ്രസ്താവനയില്‍ അറിയിച്ചു.

‘പ്രസ്ഥാനത്തിന്റെ തലവന്‍, സഹോദരന്‍, നേതാവ് ഇസ്മാഈല്‍ ഹനിയ സയണിസ്റ്റ് ആക്രമണത്തില്‍ കൊലപ്പെട്ടിരിക്കുന്നു. പുതിയ ഇറാനിയന്‍ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തതിനു ശേഷമാണ് അദ്ദേഹത്തെ ചതിച്ചു കൊലപ്പെടുത്തിയത്.’- ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles