യുവാവ് രണ്ടുപേരെ കുത്തി പരിക്കേൽപ്പിച്ചു.

തിരുവനന്തപുരം: തലസ്ഥാനത്ത് യുവാവ് രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു. കിഴക്കേകോട്ടയിലും ശ്രീ കണ്ഠേശ്വരത്ത് വെച്ചുമാണ് യുവാവ് അക്രമം നടത്തിയത്. പ്രതിയുടെ ആക്രമണത്തിൽ വിമൽ, കുമാർ എന്നിവർക്ക് പരിക്കേറ്റു.

തമിഴ്നാട് സ്വദേശിയായ  മുത്തുവിനെ ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. മുത്തു മാനസിക വെളുവിളി നേരിടുന്ന ആളാണെന്ന് പറയപ്പെടുന്നു. മൂന്നു പേരും ഒന്നിച്ച് മദ്യപിച്ച ശേഷം പിരിഞ്ഞു പോയിരുന്നു. പിന്നീടാണ് പ്രതി ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല.

 

Related Articles

- Advertisement -spot_img

Latest Articles