27.3 C
Saudi Arabia
Sunday, March 29, 2026
spot_img

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം

ന്യുദൽഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം അനുവദിച്ചു സുപ്രീം കോടതി. അനന്തമായി നീണ്ടു പോവുന്ന കേസിന്റെ വിചാരണ ചൂണ്ടികാട്ടിയാണ് ജാമ്യം നൽകിയത്.
നീതി പൂർവമായ വിചാരണ കേസിൽ നടക്കുന്നില്ലെന്ന് ജാമ്യ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ദിലീപിന്റെ അഭിഭാഷകൻ സാക്ഷികളെ വിസ്‌തരിക്കുന്നത് നീണ്ടുപോവുകയാണ്. ഒരു പോലീസ് ഉദ്യോഗസ്ഥനെ വിസ്‌തരിക്കുന്നത് 85 ദിവസം വരെയെടുത്തെന്ന് സുനിയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാണിച്ചു.
കേരള സർക്കാർ ഉൾപ്പടെയുള്ളവരുടെ എതിർപ്പുകൾ തള്ളിക്കൊണ്ടാണ് കോടതി ജാമ്യം നൽകിയത്. കേസിന്റെ വിചാരണ നീണ്ടു പോകുന്നത് എന്തു കൊണ്ടാണെന്നും കോടതി ചോദിച്ചു.

Related Articles

- Advertisement -spot_img

Latest Articles