കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിൽ കന്നി കിരീടം നേടി മലപ്പുറം. 242 പോയന്റ് നേടിയാണ് മലപ്പുറം കിരീടം ചൂടിയത്. 22 സ്വർണം, 32 വെള്ളി, 24 വെങ്കലവും നേടിയാണ് മലപ്പുറം ലക്ഷ്യം കണ്ടത്.
213 പോയന്റ് നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. 25 സ്വർണവും 13 വെള്ളിയും 18 വെങ്കലവും പാലക്കാട് നേടി.
സ്കൂൾ മീറ്റിൽ തിരുവനന്തപുരം ചമ്പ്യന്മാരായി. 1935 പോയന്റാണ് തിരുവനന്തപുരം നേടിയത്. ചീഫ് മിനിസ്റ്റർ ട്രോഫിയും ജില്ല നേടി. 848 പോയന്റോടെ തൃശൂർ രണ്ടാം സ്ഥാനവും 803 പോയന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനവും നേടി.
80 പോയന്റ് നേടിയ കടകശ്ശേരി ഐഡിയൽ സ്കൂളാണ് സ്കൂൾ ചാമ്പ്യന്മാർ. തിരുന്നാവായ നാവാ മുകുന്ദ എച് എസ എസ രണ്ടാം സ്ഥാനവും കോതമംഗലം മാർ ബേസിൽ 43 പോയിന്റുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.



