18.2 C
Saudi Arabia
Wednesday, March 25, 2026
spot_img

റിയാദ് മെട്രോ കൂടുതൽ സ്റ്റേഷനുകൾ തുറന്നു

റിയാദ്: റിയാദ് മെട്രോ ബ്ലൂ ലൈനിൽ കൂടുതൽ സ്റ്റേഷനുകൾ തുറന്നു. അൽ മുറബ്ബ സ്റ്റേഷന്റെയും ആഭ്യന്തര മന്ത്രലയത്തിന്റെയും സമീപത്തുള്ള സ്റ്റേഷനാണ് കഴിഞ്ഞ ദിവസം തുറന്നത്. ലുലു ഹൈപ്പർ മാർക്കറ്റിൽ പോകുന്നവർക്കായിരിക്കും ഈ സ്റ്റേഷൻ കൂടുതൽ പ്രയോജനപ്പെടുക. 34 സ്റ്റേഷനുകൾ ഉൾപ്പെടുന്ന ബ്ലൂ ലൈൻ ട്രാക്കിലാണ് രണ്ടും സ്റ്റേഷനും തുടന്നത്. നിലവിലുള്ളതിൽ വലിയ ട്രക്കും കൂടിയാണ് ബ്ലൂ ലൈൻ ട്രാക്ക്. ദാറുൽ ബൈദ സ്റ്റേഷൻ മുതൽ സബ് ബാങ്ക് സ്റ്റേഷൻ വരെ നീണ്ടു കിടക്കുന്ന ട്രാക്കിക്കാണ് ബ്ലൂ ലൈൻ ട്രാക്ക്.

പതിനൊന്ന് സ്റ്റേഷനുമായായിരുന്നു ബ്ലൂ ലൈൻ പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂന്ന് സ്റ്റേഷൻ കൂടി തുറന്നതോടെ നിലവിൽ 14 സ്റ്റേഷൻ ബ്ലൂ ലൈൻ ട്രാക്കിൽ നിലവിൽ വന്നു.. വരും ദിവസങ്ങളിൽ മറ്റു സ്റ്റേഷനുകളും തുറക്കുമെന്ന് കരുതുന്നു. ഏറ്റവും പ്രധാനപ്പെട്ടതും മലയാളികൾക്ക് കൂടുതൽ പ്രയോജനപ്പെടുത്തുമായ ബത്ഹ സ്റ്റേഷൻ ഇത് വരെ തുറന്നിട്ടില്ല. മൊത്തം 85 സ്റ്റേഷനുകളാണ് റിയാദ് മെട്രോക്കുള്ളത്. എല്ലാം തുറക്കുന്നതോടെ റിയാദിലെ ഗതാഗത കുരുക്ക് കുറക്കാൻ സാധിക്കുമെന്നാണ് അനുമാനിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles