കടുത്ത ദാരിദ്ര്യം; കുഞ്ഞിനെ വിറ്റ മാതാവും കൂട്ടാളികളും അറസ്റ്റിൽ

ബംഗളുരു: ഒന്നര ലക്ഷം രൂപക്ക് കുഞ്ഞിനെ വിറ്റ മാതാവും കൂട്ടാളികളും അറസ്റ്റിൽ. രാമനഗര ജില്ലയിൽ യാറബ് നഗറിലെ സദ്ദാം പാഷയുടെ ഭാര്യ നസ്രിൻ താജാണ് (26) അറസ്റ്റിലായത്.

കുഞ്ഞിന്റ പിതാവിന്റെ പരതിയിലാണ് പോലീസ് നടപടി. ആറ് വർഷം മുൻപാണ് നസ്രിൻ താജും സദ്ദാം പാഷയും തമ്മിൽ വിവാഹിതരാവുന്നത്. സദ്ദാം തീപ്പെട്ടി കമ്പനിയിൽ ജോലി ചെയ്തുവരികയാണ്.

ഇരട്ട കുട്ടികൾ അടക്കം നാല് മക്കളാണ് ഇവർക്കുള്ളത്. ഒരു മാസം പ്രായമായ കുഞ്ഞിനെയാണ് വിൽപന നടത്തിയത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് കുടുംബത്തെ അലട്ടിയിരുന്നു. ഇത് സംബന്ധിച്ച് ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നെന്നും പോലീസ് പറയുന്നു.

Related Articles

- Advertisement -spot_img

Latest Articles