പിവി അൻവർ തൃണമൂൽ കോൺഗ്രസ്സിൽ

കൊൽക്കത്ത: പിവി അൻവർ എംഎൽഎ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ടിഎംസി ദേശീയ ജനറൽ സെക്രട്ടറിയും മമത ബാനർജിയുടെ അനന്തിരവനുമായ അഭിഷേക് ബാനർജി അൻവറിന് പാർട്ടി അംഗത്വം നൽകി.

നേരത്തെ ഡിഎംകെയിൽ ചേരാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടതിനെ തുടർന്നാണ് തൃണമൂലിൽ ചേർന്നത്. തൃണമൂൽ കോൺഗ്രസ് അൻവറിന്റെ അംഗത്വം സ്ഥിരീകരിച്ചു ട്വീറ്റ് ചെയ്‌തിട്ടുണ്ട്‌. അൻവറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌ത്‌ അഭിഷേകും ട്വീറ്റ് ചെയ്‌തു.

തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോഡിനേറ്റർ ചുമതല അൻവറിന് നല്കാൻ സാധ്യതയുണ്ട്. മുഖ്യമന്ത്രിക്കും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എഡിജിപി അജിത് കുമാറിനുമെതിരെ രൂക്ഷമായ രീതിയിൽ പ്രതികരിച്ചാണ് അൻവർ സിപിഎം വിടുന്നത്.

ഫോറസ്‌റ്റ് ഓഫീസ് തകർത്തതുമായി ബന്ധപ്പെട്ട് അൻവറിനെ അറസ്റ്റ് ചെയ്‌തു ജയിലിലടച്ചിരുന്നു, ജാമ്യം ലഭിച്ചതിന് ശേഷം പാണക്കാടെത്തി തങ്ങളെയും കുഞ്ഞാലികുട്ടിയെയും അൻവർ സന്ദർശിച്ചത് യുഡിഎഫിലേക്കുള്ള പ്രവേശനമായി പ്രചരിക്കുന്നതിനിടെയാണ് തൃണമൂൽ കോൺഗ്രസിൽ ചേരുന്നത്.

Related Articles

- Advertisement -spot_img

Latest Articles