21.5 C
Saudi Arabia
Wednesday, February 25, 2026
spot_img

പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു ഖസീം ഒഐസിസി

ബുറൈദ: പഹൽഗാം ഭീകരാക്രമണത്തിൽ കൊലപെട്ടവർക്ക് വേണ്ടി മെഴുകുതിരി തെളിയിച്ചു ഖസീം ഒഐസിസി ആദരാഞ്ജലികൾ അർപ്പിച്ചു. എഐസിസി നിർദ്ദേശപ്രകാരം നടത്തിയ ചടങ്ങിൽ ജനാല സെക്രട്ടറി പ്രമോദ് കുര്യൻ വർഗീയ, വിഘടന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സക്കീർ പത്തറ, മുജീബ് ഒതായി, അസീസ് കണ്ണൂർ, സുധീർ കായംകുളം എന്നിവർ സംസാരിച്ചു.

ഭീകരതക്ക് മതമില്ലെന്നും രാജ്യത്തിന് അകത്തും പുറത്തുമുള്ള ഭീകരതെക്കെതിരെ ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ടെന്നും ന്യൂനപക്ഷ വിഘടന വർഗീയതയും ഭൂരിപക്ഷ വിഘടന വർഗീയതയും പ്രതിരോധിക്കേണ്ടതുണ്ടെന്നും കോൺഗ്രസ് പ്രവർത്തകർക്ക് രാജ്യത്തെ പൗരന്മാരെ ബോധ്യപ്പെടുത്തി കൊടുക്കേണ്ടതുണ്ടെന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

പി.​പി.​എം. അ​ശ്റ​ഫ് കോ​ഴി​ക്കോ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു. . സ​നോ​ജ് പ​ത്ത​രി​യാ​ൽ, ഷി​യാ​സ് ക​ണി​യാ​പു​രം, സ​ക്കീ​ർ കു​റ്റി​പ്പു​റം, സ​ല്ലൂ​ബ് വേ​ങ്ങ​ര, ബ​ഷീ​ർ വെ​ങ്ങാ​ലി​യി​ൽ, റ​ഹീം ക​ണ്ണൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു. അ​ന​സ് ഹ​മീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

 

 

Related Articles

- Advertisement -spot_img

Latest Articles