ആളിക്കത്തി ജെൻ സി പ്രതിഷേധം; നേപ്പാൾ പ്രധാനമന്ത്രി രാജിവെച്ചു.

കാഠ്‌മണ്ഡു: നേപ്പാളിൽ അലയടിച്ച ജെ സി പ്രക്ഷോഭത്തെ തുടർന്ന് നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഓലി രാജിവെച്ചു. സമൂഹ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് രണ്ട് ദിവസമായി നേപ്പാളിൽ തുടരുന്ന പ്രതിഷേധങ്ങളിൽ 19 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പ്രതിഷേധക്കാർ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടേയും വസതികൾക്ക് തീയിട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഓലി രാജി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ശർമ ഓലിയുടെ രാജി പ്രതിഷേധക്കാരുടെ പ്രധാന ആവശ്യമായിരുന്നു.

വാട്ടസ്ആപ് ഫേസ്ബുക് ഉൾപ്പടെയുള്ള 26 സമൂഹ മാധ്യമ വെബ്‌സൈറ്റുകൾക്ക് നേപ്പാൾ സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിൽ സൈറ്റുകൾ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന പാലിക്കാത്തതിനെ തുടർന്നായിരുന്നു നടപടി.

ഇതോടെ ആയിരക്കണക്കിന് യുവജനങ്ങൾ തെരുവിലിറങ്ങി. യൂണിഫോം ശരിച്ച വിദ്യാർഥികളടക്കം ആയിരങ്ങൾ കാഠ്‌മണ്ഡുവിലെ പാർലിമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമാവുകയായിരുന്നു. “അഴിമതിയാണ് നിർത്തേണ്ടത്, സമൂഹ മാധ്യങ്ങളെയല്ല” എന്നിങ്ങനെ മുദ്രാവാക്യങ്ങൾ എഴുതിയ പ്ളേകാർഡുകൾ ഉയർത്തിയിരുന്നു പ്രതിഷേധം.

പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർത്ത് പാർലമെന്റ് മന്ദിരത്തിലേക്ക് കടക്കാൻ ശ്രമിച്ചതോടെ അധികൃതർ പാർലമെന്റിന് ചുറ്റും കർഫ്യു ഏർപ്പെടുത്തി. ജലപീരങ്കികളും റബ്ബർ ബുള്ളറ്റുകളും ഉപയോഗിച്ച് ജനക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനും സെൻസർഷിപ് ഏർപ്പെടുത്താനുള്ള നീക്കമാണെന്ന് സർക്കാർ നടപടിയെന്ന് വിമർശിച്ചാണ് യുവജനങ്ങൾ രംഗത്തിറങ്ങിയത്.

നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജെൻസി (ജനറേഷൻ സെഡ്) ബാനറുമായി പാർലമെൻറ് മന്ദിരത്തിന് മുന്നിൽ പ്രതിഷേധിച്ച ചെറുപ്പക്കാർ, സർക്കാർ വിരുദ്ധ മുദ്രാവാക്യമുയർത്തിയിരുന്നു. പ്രക്ഷോഭത്തിനിടെ യുവാക്കൾ കൊല്ലപ്പെട്ടതിൻറെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജി വെച്ചിരുന്നു.

ഓൺലൈൻ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും വർധിച്ചതായി ചൂണ്ടിക്കാട്ടി ജൂലൈയിൽ നേപ്പാൾ സർക്കാർ ടെലിഗ്രാമിന് വിലക്കേർപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങൾ അംഗീകരിച്ചതോടെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ടിക് ടോക്കിന് ഏർപ്പെടുത്തിയിരുന്ന ഒൻപത് മാസത്തെ വിലക്ക് സർക്കാർ നീക്കിയിരുന്നു. എന്നാൽ മെറ്റയും എക്‌സും ഗൂഗിളുമടക്കം കമ്പനികളുടെ കീഴിലുള്ള സമൂഹ മാധ്യമങ്ങൾ നേപ്പാൾ സർക്കാരിന്റെ നിർദേശം തള്ളി

 

Related Articles

- Advertisement -spot_img

Latest Articles