ജിദ്ദ: സൗദിയും ബഹ്‌റൈനും തമ്മിൽ ഒരു പുതിയ സമുദ്രപാത കൂടി ആരംഭിക്കാൻ ഒരുങ്ങുന്നു. സമുദ്ര ഗതാഗത ബന്ധങ്ങൾ ശക്തിപ്പെടുത്താനും പ്രാദേശിക സൗകര്യങ്ങൾ വിപുലീകരിക്കാനും ഈ നീക്കം സഹായിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ജിദ്ദയിൽ നടന്ന രണ്ടാമത് മാരിടൈം ഇൻഡസ്ട്രീസ് സസ്‌റ്റൈനബിലിറ്റി കോൺഫറൻസിൽ ബഹ്‌റൈൻ ഗതാഗത കമ്മ്യൂണിക്കേഷൻ മന്ത്രി ഡോ. ശൈഖ് അബ്‌ദുല്ല ബിൻ അഹ്‌മദ് അൽ ഖലീഫ പദ്ധതിയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു.
ഈ പദ്ധതി ബഹ്‌റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖത്തെയും ദമ്മാമിലെ അബ്ദുൽ അസീസ് തുറമുഖത്തെയും തമ്മിൽ ബന്ധിപ്പിക്കും. യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്റെയും വർധനവിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും ഇത് ഉപകരിക്കും.
അതെ സമയം കിംഗ് ഹമദ് കോസ്‌വേ പദ്ധിതിയെ കുറിച്ചുള്ള ചർച്ചകൾ തുടരുകയാണെന്ന് ഷെയ്ഖ് അബ്ദുല്ല പറഞ്ഞു. ദീർഘകാലമായി പ്രതീക്ഷിക്കുന്ന ഈ പാലം ബഹ്‌റൈനും സൗദിയും തമ്മിലുള്ള ബന്ധം കൂടുതൽ ധാക്തിപ്പെടുത്തും.
നിലവിലെ കിംഗ് ഫഹദ് കോസ് വേക്ക് സമാന്തരമായി നിർമിക്കുന്ന ഈ പാലം ഏകദേശം 25 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. പാസഞ്ചർ ട്രെയിനുകൾ ചരക്ക് ട്രെയിനുകൾ, വാഹനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതിനാണ് ഇത് രൂപ കൽപന ചെയ്‌തിട്ടുളളത്. നിലവിലെ കോസ്‌വേയിലെ തിരക്കി കുറക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും ഇത് സാധിക്കും.



