അട്ടപ്പാടിയിൽ പുലി സാന്നിധ്യം; സ്‌കൂളിന് നാളെ അവധി

പാലക്കാട്: പുലിയുടെ സാന്നിധ്യത്തെ തുടർന്ന് അട്ടപ്പാടിയിലെ മുള്ളി ട്രൈബൽ സ്‌കൂളിന് നാളെ അവധി പ്രഖ്യാപിച്ചു. രണ്ട്‌ ദിവസമായി സ്‌കൂൾ പരിസരത്ത് പുലി സാന്നിധ്യം കാണുന്നുണ്ടെന്ന രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാക്ഷ്യപ്പെടുത്തലിനെ തുടർന്നാണ് സ്‌കൂളിന് അവധി നൽകിയത്.

അധ്യാപകരുടെ വസതികൾക്ക് മുന്നിലുണ്ടായിരുന്ന നായയെ കഴിഞ്ഞ ദിവസം പുലി പിടികൂടിയിരുന്നു. സംഭവത്തെ തുടർന്നാണ് സ്‌കൂളിന് അവധി നൽകിയത്. അതേസമയം, പാലക്കാട് കാഞ്ഞിരപ്പുഴയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അംബികയുടെ വീട്ട് മുറ്റത്തുണ്ടായിരുന്ന നായയെ മൂന്ന് ദിവസം മുന്നെ പുലി കൊണ്ടുപോയിരുന്നു. ഇന്നലെ സിസിടിവി പരിശോധിച്ചപ്പോഴാണ് നായയെ കൊണ്ടുപോയത് പുലിയാണെന്ന് മനസ്സിലായത്. ഈ പ്രദേശങ്ങളിലും പുലിയെ കുറിച്ച് ആളുകൾക്ക് ആശങ്ക നിലനിൽക്കുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles