വടകര സ്വദേശി ലോഡ്‌ജിൽ കൊല്ലപ്പെട്ട സംഭവം; ലോഡ്‌ജ്‌ ജീവനക്കാരനെ കാണാനില്ല

തിരുവനന്തപുരം: ആറ്റിങ്ങൽ ലോഡ്‌ജിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോഴക്കോട് വടകര അഴിയൂർ വലിയ മാടാക്കര പാണ്ടികയിൽ ആസിയയുടെ മകൾ അസ്‌മിന(44)യാണ് കൊല്ലപ്പെട്ടത്. ആറ്റിങ്ങൽ മൂന്ന് മുക്കിലെ ലോഡ്‌ജിലാണ് മൃതേദഹം കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്ന ഇതേ ലോഡ്‌ജിലെ ജീവനക്കാരൻ കോട്ടയം പുതുപ്പള്ളി സ്വദേശി ജോബി ജോർജിനെ കാണാനില്ലെന്നും പോലീസ് അറിയിച്ചു. പുലർച്ചെ ലോഡ്‌ജിൽ നിന്നും ജോബി പുറത്ത് പോകുന്ന ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷനാം നടത്തുന്നത്.

കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൈയിൽ ചെറിയ മുറിവുണ്ട്. റൂമിനകത്ത് പിടിവലികൾ നടന്ന ലക്ഷണങ്ങൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്‌ച രാത്രിയാണ് യുവതിയെ ഭാര്യയെന്ന് പരിചയപ്പെടുത്തി ജോബി ലോഡ്‌ജിൽ കൊണ്ടുവന്നത്.രാത്രി ഒന്നരയോടെ ജോബി യുവതിയുള്ള റൂമിലേക്ക് പോയതായി മറ്റു ജീവനക്കാർ പറഞ്ഞു.

ബുധനാഴ്‌ച ഏറെ നേരം കഴിഞ്ഞും ജോബി പുറത്തേക്ക് വരാത്തതിനാൽ ജീവനക്കാർ പരിശോധിച്ചെങ്കിലും മുറി തുറക്കാൻ കഴിഞ്ഞില്ല. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

 

 

Related Articles

- Advertisement -spot_img

Latest Articles