പിണറായിസം അവസാനിപ്പിക്കണം; തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പിന്തുണയെന്ന് പി.വി. അൻവർ

നിലമ്പൂർ: ‘പിണറായിസം’ എന്ന പ്രതിഭാസം അവസാനിപ്പിക്കാൻ ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. വിജയിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് (ടി.എം.സി.) നേതാവ് പി.വി. അൻവർ. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരിടത്തും യു.ഡി.എഫിനെതിരെ മത്സരിക്കരുതെന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് അദ്ദേഹം നിർദേശം നൽകി.

യു.ഡി.എഫുമായി ചർച്ച നടത്തിയ ശേഷം അവർ സീറ്റ് അനുവദിക്കുന്ന ഇടങ്ങളിൽ മാത്രം മത്സരിക്കാനാണ് ടി.എം.സി.യുടെ തീരുമാനം. ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പൂർണ പിന്തുണയും അൻവർ പ്രഖ്യാപിച്ചു. മലപ്പുറം കരുളായി പഞ്ചായത്തിൽ യു.ഡി.എഫ്.-തൃണമൂൽ സഖ്യമാണ് മത്സരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ടി.എം.സി.യുടെ യു.ഡി.എഫ്. പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഈ നീക്കം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുസ്‌ലിം ലീഗും അൻവറിൻ്റെ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് സൂചന.

Related Articles

- Advertisement -spot_img

Latest Articles