ഹൃദയാഘാതം; മലപ്പുറം തിരൂർ സ്വദേശി ദമ്മാമിൽ മരണപെട്ടു

ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിൽ മലയാളി പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മലപ്പുറം ജില്ലയിലെ തിരൂർ മംഗലം സ്വദേശിയായ അബ്ദുൽ സത്താർ (52) ആണ് മരണപ്പെട്ടത്. സൗദിയിലെ ഹാഇലിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.

വാഹനം ഓടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അബ്ദുൽ സത്താറിന് പെട്ടെന്ന് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സുഹൃത്തുക്കൾ അറിയിച്ചു. നിലവിൽ അൽഖോബാറിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ആവശ്യമായ ഔദ്യോഗിക നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം സൗദിയിൽ തന്നെ മറവ് ചെയ്യും.

പരേതയായ ഫാത്തിമയാണ് അബ്ദുൽ സത്താറിന്റെ ഭാര്യ. ഫർസാൻ, സഫ, ഫാദിൽ എന്നിവർ മക്കളാണ്. അബ്ദുൽ സത്താറിന്റെ പെട്ടെന്നുള്ള വിയോഗത്തിൽ പ്രവാസി കൂട്ടായ്മകളും ബന്ധുക്കളും അനുശോചനം രേഖപ്പെടുത്തി. ദമ്മാമിലെ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ മരണാനന്തര നിയമനടപടികൾ വേഗത്തിലാക്കാനും മൃതദേഹം സംസ്കരിക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles