ധർമ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: പ്രതികരണവുമായി സോനം വാങ്ചുക്ക്

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക്. “ഇത് ജനാധിപത്യത്തിന്റെ വിജയമാണ്” എന്ന് എക്‌സിൽ കുറിച്ച അദ്ദേഹം, ഭയം മറികടന്ന് വലിയ പ്രതിഷേധങ്ങളിൽ പങ്കാളികളായ രാജ്യത്തെ എല്ലാ പൗരന്മാർക്കും നന്ദി രേഖപ്പെടുത്തി. ആശുപത്രി കിടക്കയിൽ നിന്ന് വിജയചിഹ്നം ഉയർത്തിക്കാട്ടുന്ന സ്വന്തം ചിത്രവും ഇതിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പാക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കോക്ക്‌റോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായി ജൂൺ 28 മുതലാണ് സോനം വാങ്ചുക്ക് നിരാഹാര സമരം ആരംഭിച്ചത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളും പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധങ്ങളുമാണ് ഒടുവിൽ ധർമ്മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് വഴിതുറന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ധർമ്മേന്ദ്ര പ്രധാൻ രാജിക്കത്ത് സമർപ്പിച്ചത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായ മന്ത്രിയുടെ രാജിക്കാര്യത്തിൽ തുടക്കത്തിൽ സർക്കാർ വഴങ്ങിയിരുന്നില്ല. എന്നാൽ സമരം കൂടുതൽ ശക്തമാവുകയും മന്ത്രി രാജിവെക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിൽ പ്രക്ഷോഭകർ ഉറച്ചുനിൽക്കുകയും ചെയ്തതോടെയാണ് കേന്ദ്ര സർക്കാറിന് നിലപാട് മാറ്റേണ്ടി വന്നത്. വിദ്യാഭ്യാസ മന്ത്രിയെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് സി.ജെ.പി രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ധർമ്മേന്ദ്ര പ്രധാൻ മന്ത്രിസ്ഥാനം ഒഴിയാൻ നിർബന്ധിതനായത്.

 

 

 

Related Articles

- Advertisement -spot_img

Latest Articles