ഫിറ്റ്‌നസ് സെന്ററിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം: ഉടമയും അസം സ്വദേശിയായ ജീവനക്കാരനും അറസ്റ്റിൽ

തൃശൂർ: പടിഞ്ഞാറേക്കോട്ടയിലെ ഫിറ്റ്‌നസ് സെന്റർ കേന്ദ്രീകരിച്ച് നടന്നിരുന്ന കൂറ്റൻ മയക്കുമരുന്ന് കച്ചവട സംഘത്തെ പോലീസും ഡാൻസാഫും ചേർന്ന് പിടികൂടി. നെടുപുഴ സ്വദേശി വിഷ്ണു (32), ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനും അസം സ്വദേശിയുമായ പ്രജാൾ ഗോഗോയ് (34) എന്നിവരാണ് പിടിയിലായത്. വിഷ്ണുവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ‘വിവി ഫിറ്റ്‌നസ് സെന്റർ’, ‘പ്രോട്ടീൻ മാൾ’ എന്നീ സ്ഥാപനങ്ങളുടെ മറവിലായിരുന്നു പ്രതികൾ ലഹരിവില്പന നടത്തിവന്നിരുന്നത്.

ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസ് നടപ്പിലാക്കിവരുന്ന ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഇവരെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. വിഷ്ണുവിന്റെ ഉടമസ്ഥതയിലുള്ള ടെക്‌സ്‌റ്റൈൽസ് സ്ഥാപനത്തിലേക്ക് തുണിത്തരങ്ങൾ അയക്കുന്നുവെന്ന വ്യാജേനയാണ് അസം സ്വദേശിയായ പ്രജാൾ ഗോഗോയ് കൊറിയർ മാർഗ്ഗം വിവിധ സ്ഥലങ്ങളിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ലഹരി കേന്ദ്രങ്ങളിൽ നടത്തിയ വിശദമായ പരിശോധനയിൽ പ്രതികളിൽ നിന്ന് 4 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 464 ഗ്രാം സാധാരണ കഞ്ചാവ്, 3 ഗ്രാം എം.ഡി.എം.എ എന്നിവ പോലീസ് സംഘം പിടിച്ചെടുത്തു.

 

Related Articles

- Advertisement -spot_img

Latest Articles