പോരാട്ടത്തിന്റെ തിളക്കത്തിന് മേൽ ശുചിത്വത്തിന്റെ സന്ദേശം; ഡൽഹി സമരവേദി തൂത്തുവാരി മാതൃകയായി പാറ്റകൾ

ന്യൂഡൽഹി: ഒരു മാസത്തിലധികമായി രാജ്യതലസ്ഥാനമായ ഡൽഹിയെ പ്രകമ്പനം കൊള്ളിച്ച വിദ്യാർത്ഥി-യുവജന പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ ശുചിത്വത്തിന്റെ സന്ദേശം നൽകി യൗവനത്തിന്റെ മടക്കം. ഭരണകൂടത്തിന്റെ നിലപാടുകൾക്കെതിരെ ഉറച്ച പോരാട്ടവീര്യത്തോടെ തലയുയർത്തി നിന്ന ചെറുപ്പക്കാർ, സമരം അവസാനിപ്പിച്ചതിന് പിന്നാലെ പ്രക്ഷോഭ വേദി പൂർണ്ണമായും ശുചീകരിച്ച ശേഷമാണ് തിരികെ മടങ്ങിയത്.സമരങ്ങളും കൂട്ടായ്മകളും അവസാനിക്കുമ്പോൾ പ്ലാസ്റ്റിക് കുപ്പികളും പേപ്പർ കപ്പുകളും ഭക്ഷണ അവശിഷ്ടങ്ങളും ബാക്കിയാക്കി പോകുന്നത് പതിവുകാഴ്ചയാണെങ്കിൽ, ആ കീഴ്‌വഴക്കത്തെ തിരുത്തിക്കുറിക്കുകയായിരുന്നു ഈ പ്രതിഷേധക്കാർ.

പ്രക്ഷോഭം അവസാനിച്ചതിന്റെ തൊട്ടടുത്ത ദിവസം രാവിലെ ചൂലുകളും മാലിന്യ ശേഖരണത്തിനുള്ള പ്ലാസ്റ്റിക് ചാക്കുകളും കയ്യുറകളുമായി ഒരു സംഘം പ്രവർത്തകർ സമരവേദിയിലേക്ക് ഇറങ്ങുകയായിരുന്നു. മണിക്കൂറുകൾക്ക് മുൻപ് പതിനായിരങ്ങൾ അണിനിരന്ന തെരുവുകൾ അവർ തൂത്തുവാരി സ്വയം ശുചീകരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളും അല്ലാത്തവയും കൃത്യമായി വേർതിരിച്ചാണ് അവർ പൊതുസ്ഥലം വൃത്തിയാക്കിയതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

പൊതുസ്ഥലങ്ങൾ പൊതുസ്വത്താണെന്നും അവ വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നുമുള്ള വലിയ ബോധവൽക്കരണമാണ് തങ്ങളുടെ മാതൃകാപരമായ ഈ പ്രവൃത്തിയിലൂടെ അവർ രാജ്യത്തിന് നൽകിയത്. അധികാരികൾക്ക് മുന്നിൽ അവകാശങ്ങൾ നേടിയെടുക്കാൻ കാണിച്ച അതേ ഉത്തരവാദിത്തം പൊതുസമൂഹത്തോടും പുലർത്തിയാണ് ഈ കുഞ്ഞുങ്ങൾ തങ്ങളുടെ പ്രക്ഷോഭത്തിന്റെ അധ്യായം അവസാനിപ്പിച്ചത്.

 

 

Related Articles

- Advertisement -spot_img

Latest Articles