ജിദ്ദ: ശാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം തിരൂരങ്ങാടി വെന്നിയൂർ സ്വദേശി ആങ്ങാടൻ മുഹമ്മദ് റിയാസ് (33) ജിദ്ദയിൽ മരണപ്പെട്ടു. ജിദ്ദ അനാകിഷ് ശാരാ മക്കറോണ അബൂബക്കർ സിദ്ദിഖ് മസ്ജിദിന് സമീപം താമസിച്ചുവരികയായിരുന്ന റിയാസ്, രോഗബാധയെ തുടർന്ന് അബീർ ക്ലിനിക്കിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ പത്ത് വർഷമായി ജിദ്ദയിൽ ജോലി ചെയ്തു വരികയായിരുന്നു.
അബ്ദുസമദിന്റെയും റാബിയയുടെയും മകനാണ് മരണപ്പെട്ട മുഹമ്മദ് റിയാസ്. അദീബയാണ് ഭാര്യ. അയാൻ മാലിക്ക് ഏക മകനാണ്. റഷീദ്, റാഷിദ എന്നിവർ സഹോദരങ്ങളാണ്. നിലവിൽ ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാനന്തര നിയമനടപടികൾക്കും മറ്റ് സഹായങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് പ്രവർത്തകർ രംഗത്തുണ്ട്.



