മനാമ: പ്രവാചകർ മുഹമ്മദ് നബി യുടെ 1501-ാം ജന്മദിനത്തോടനുബന്ധിച്ച് ഐ സി എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്ന മദ്ഹു റസൂൽ സമ്മേളനങ്ങൾക്ക് നാളെ തുടക്കമാവും. ‘ഖൽബിലുണ്ട് എന്റെ നബി (സ)’ എന്ന ശീർഷകത്തിൽ ബഹ്റൈനിലെ 12 കേന്ദ്രങ്ങളിലാണ് വിപുലമായ സമ്മേളനങ്ങൾ നടക്കുന്നത്.
മനാമ സെൻട്രൽ മാർക്കറ്റ് സുന്നി സെൻട്രലിൽ നടക്കുന്ന പ്രഥമ പരിപാടി നാളെ (തിങ്കൾ ) വൈകീട്ട് 6.30 ന് ആരംഭിക്കും. നബിദിനമായ ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് ഹൂറ ചാരിറ്റി ഹാളിലും 11 മണിക്ക് സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിലും രാത്രി 8 ന് ഉൽഹസം റീജിയൻ സമ്മേളനം ബാങ്കോക്ക് ഓഡിറ്റോറിയത്തിലും നടക്കും. സമ്മേളനങ്ങളിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സയ്യിദ് വി പി എ തങ്ങൾ ആട്ടിരി മുഖ്യപ്രഭാഷണം നടത്തും.
ഹമദ് ടൗൺ റീജിയൻ കമ്മിറ്റി ഒരുക്കുന്ന മീലാദ് സമ്മേളനം 27 വ്യാഴാഴ്ച രാത്രി സുന്നി സെന്ററിൽ നടക്കും. 28 വെള്ളിയാഴ്ച ഉച്ചക്ക് ബുദയ്യ സുന്നി സെന്ററിൽ സമ്മേളനം നടക്കും. അന്നേ ദിവസം ഇസാ ടൗൺ റീജിയൻ സമ്മേളനം ജിദാലി ടൗൺ മസ്ജിദിൽ രാത്രി ഒമ്പതിന് ആരംഭിക്കും.
റിഫ റീജിയൻ മദ്ഹു റസൂൽ സമ്മേളനം ബുക് വാറ മർഹും കൊടു മയിൽ അസീസ് ഹാജി നഗറിൽ ആഗത് 29 ശനിയാഴ്ച വൈകീട്ട് ഏഴിന് ആരംഭിക്കും. സയ്യിദ് ആട്ടിരി തങ്ങൾ മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങിൽ അറബി പ്രമുഖരും സാമൂഹിക സാംസ്കാരിക നായകരും വിശിഷ്ടാതിഥികളാവും.
ആഗസ്ത് 30 ന് സിത്ര സുന്നി സെന്ററിലാണ് മീലാദ് സമ്മേളനം നടക്കുക. സെപ്തംബർ 3 വ്യാഴാഴ്ച മുഹറഖ് റീജിയൻ സമ്മേളനം രാത്രി എട്ട് മണിക്ക് സയാനി ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ കേ ട്രങ്ങളിലായി നടക്കുന്ന സമ്മേളനങ്ങൾക്ക് സമാപനം കുറിച്ച് ഐ. സി. എഫ്. മനാമ റീജിയൻ കമ്മിറ്റി സംഘടിപ്പിക്കുന്ന മദ്ഹു റസൂൽ സമ്മേളനം സെപ്തംബർ 4 വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് മനാമ കെ. എം. സി. സി. ഓഡിറ്റോറിയത്തിൽ നടക്കും. പ്രമുഖ പണ്ഡിതൻമാരും പ്രാസ്ഥാനിക നേതാക്കളും സംബന്ധിക്കും
സെപ്റ്റംബർ 20 വരെ നീണ്ടു നിൽക്കുന്ന മീലാദ് കാമ്പയിനി ൻ്റെ ഭാഗമായി പ്രഭാത മാലിദ്, മധുര വിതരണം, സ്നേഹസംഗമം, മീലാദ് ഫെസ്റ്റ്, മൊബൈൽ മൗ ലിദ്, മദീന ഗാലറി, മാസ്റ്റർ മൈൻഡ്, ഡെയ് ലി ക്വിസ്, മിഡ്നൈറ്റ് ബ്ലും എന്നിവ വിവിധ കേന്ദ്രങ്ങളിലായി നടക്കുമെന്നും ഐ.സി. എഫ് ബഹ്റൈൻ നാഷണൽ ഭാരവാഹികൾ അറിയിച്ചു



