കൊച്ചി: അങ്കമാലി റെയിൽവേ സ്റ്റേഷന് മുൻവശത്ത് പ്രവർത്തിക്കുന്ന സ്റ്റേഷനറി കടയുടെ ഗോഡൗണിൽ വൻ തീപിടിത്തം. ‘ബാബുസ്റ്റേഴ്‌സ്’ എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. ഗോഡൗണിൽ നിന്ന് പെട്ടെന്ന് പുകയും തീയുമുയർന്നതോടെ അകത്തുണ്ടായിരുന്ന ജീവനക്കാർ വേഗത്തിൽ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം എന്താണെന്ന് നിലവിൽ വ്യക്തമായിട്ടില്ല. ഫയർഫോഴ്സ് സേനാംഗങ്ങൾ സ്ഥലത്ത് ക്യാമ്പ് ചെയ്ത് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമത്തിലാണ്.



