മലപ്പുറത്ത് കോഴിഫാമിൽ വൈദ്യുതാഘാതമേറ്റ് രണ്ടു സഹോദരങ്ങൾ മരിച്ചു

മലപ്പുറം: വെട്ടത്തൂരിൽ കോഴിഫാമിലുണ്ടായ വൈദ്യുതാഘാതത്തിൽ രണ്ട് സഹോദരങ്ങൾ ദാരുണമായി മരണപ്പെട്ടു. വെട്ടത്തൂർ എഴുതല സ്വദേശി പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ, സാഹിർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. കീഴാറ്റൂർ നിരന്നപറമ്പിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽ വെച്ച് ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.

ഫാമിൽ ജോലി ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി വൈദ്യുതാഘാതമേറ്റ ഇരുവരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles