ഹൃദയാഘാതം; കോഴിക്കോട് സ്വദേശി മക്കയിൽ മരിച്ചു

മക്ക: കോഴിക്കോട് തിരുവമ്പാടി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കോഴിക്കോട് വല്ലത്തായിപ്പാറ സ്വദേശി അബ്ദുൽ കരീം (62) ആണ് മക്കയിൽ വെച്ച് മരണപ്പെട്ടത്. പ്രാദേശിക ഉംറ തീർത്ഥാടകർക്ക് മക്കയിൽ താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകി വരികയായിരുന്നു ഇദ്ദേഹം.

കഴിഞ്ഞ 17 വർഷമായി നാട്ടിൽ പോകാതെ പ്രവാസ ലോകത്ത് കഴിയുകയായിരുന്നു അബ്ദുൽ കരീം. മുൻപ് ഏർപ്പെട്ട ചില ബിസിനസ്സുകളിൽ സാമ്പത്തിക ബാധ്യതകൾ നേരിട്ടതാണ് ഇദ്ദേഹത്തിന് നാട്ടിലേക്ക് തിരിച്ചെത്താൻ തടസ്സമായത്. നിയമപരമായ കേസുകൾ നിലനിന്നിരുന്നതും ഇഖാമ (താമസ രേഖ) കാലാവധി കഴിഞ്ഞ് പുതുക്കാൻ സാധിക്കാതെ വന്നതും പ്രവാസ ജീവിതത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

അടുത്തിടെയായി കടുത്ത ആരോഗ്യ പ്രശ്നങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നു. നീണ്ട വർഷങ്ങളിലെ പ്രവാസ പീഡനങ്ങൾക്കും പ്രതിസന്ധികൾക്കുമൊടുവിലാണ് അന്ത്യം സംഭവിച്ചത്. മക്കയിലെ നിയമനടപടികളും മറ്റ് ഔദ്യോഗിക കർമ്മങ്ങളും പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കളും കെ.എം.സി.സി വളണ്ടിയർ മുജീബ് പൂക്കോട്ടൂരും അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles