റിയാദിലെ താമസസ്ഥലത്തുണ്ടായ തീപിടുത്തം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

റിയാദ്: റിയാദിൽ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം അങ്ങാടിപ്പുറം പരിയാപുരം സ്വദേശി ഫസലുദ്ദീൻ വടക്കേക്കര (52) അന്തരിച്ചു. നാല് ദിവസം മുമ്പാണ് ഇദ്ദേഹം താമസിച്ചിരുന്ന മുറിയിൽ അപകടകരമായ രീതിയിൽ തീപിടുത്തമുണ്ടായത്. വൻതോതിൽ പൊള്ളലേറ്റ ഫസലുദ്ദീനെ ഉടൻ തന്നെ റിയാദ് നാഷണൽ ഗാർഡ് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകിവരികയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പരേതനായ അബൂബക്കറിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: ഫസ്‌ല, മകൻ: മുഹമ്മദ് ഫഹീം.

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനും മറ്റ് നിയമപരമായ മരണാനന്തര നടപടികൾ പൂർത്തിയാക്കുന്നതിനുമായി റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗ് രംഗത്തുണ്ട്. കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ചെയർമാൻ റഫീഖ് ചെറുമുക്ക് എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ജാഫർ വീമ്പൂർ, അൻസിഫ് പുത്തനങ്ങാടി, നസീർ കണ്ണീരി, മനാഫ് പരിയാപുരം, ബന്ധുവായ ഷിയാഫ് എന്നിവർ നടപടികൾ ഏകോപിപ്പിക്കുന്നതിൽ സജീവമായി ഒപ്പമുണ്ട്.

Related Articles

- Advertisement -spot_img

Latest Articles