ഡൽഹിയിൽ പ്രക്ഷോഭം നടത്താൻ ലക്ഷങ്ങൾ വേണം; സമരം രാംലീല മൈതാനിയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് സംഘടനകൾ

ന്യൂഡൽഹി: ജന്ദർ മന്തറിനെ പ്രക്ഷോഭ വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി സമരം നടത്താൻ നിർദ്ദേശിച്ച രാംലീല മൈതാനിക്ക് വൻ തുക ഈടാക്കുന്നത് പ്രതിഷേധത്തിന് വഴിവെക്കുന്നു. വൻ തുകയും ബുക്കിംഗ് ക്ഷാമവും കാരണം പ്രക്ഷോഭങ്ങൾക്ക് അനുയോജ്യമായ വേദിയല്ല രാംലീല മൈതാനിയെന്ന് സംഘടനകളും രാഷ്ട്രീയ പാർട്ടി നേതാക്കളും ആരോപിക്കുന്നു. മൈതാനത്തിൽ സൗജന്യമായി പ്രതിഷേധം നടത്താൻ വകയിരുത്തിയിട്ടുള്ള ചെറിയ ഭാഗത്ത് കേവലം 150 പേർക്ക് മാത്രമാണ് ഉൾക്കൊള്ളാൻ ശേഷിയുള്ളത്. മൈതാനി മുഴുവനായി വാടകയ്‌ക്കെടുത്ത് സമരം സംഘടിപ്പിക്കണമെങ്കിൽ പ്രതിദിനം നികുതി ഉൾപ്പെടെ 1.21 ലക്ഷം രൂപ ഈടാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ഇതിനുപുറമെ, ഈ വർഷം ഇനി ഡിസംബർ 29, 30, 31 തീയതികളിൽ മാത്രമാണ് രാംലീല മൈതാനത്തിൽ ബുക്കിംഗ് ഒഴിവുള്ളത്. ഒക്ടോബർ, നവംബർ മാസങ്ങളിൽ ദസറ, ദീപാവലി ആഘോഷങ്ങളും റാംലീല പരിപാടികളും സജീവമായതിനാലാണ് ബുക്കിംഗ് തീയതികൾ ലഭ്യമല്ലാത്തത്. ജന്ദർ മന്തറിൽ സൗജന്യമായി സമരം നടത്താൻ സൗകര്യമുണ്ടായിരുന്ന സ്ഥാനത്ത് ഇത്രയും വലിയ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നത് ജനങ്ങളുടെ ജനാധിപത്യപരമായ പ്രതിഷേധ അവകാശങ്ങളെ തടയാനാണെന്ന് ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് ഉൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തി. സാധാരണക്കാരായ ജനങ്ങൾക്കും ചെറിയ സംഘടനകൾക്കും വൻ തുക നൽകി രാംലീല മൈതാനത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുക അസാധ്യമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Related Articles

- Advertisement -spot_img

Latest Articles