റിയാദ്: സഊദി തലസ്ഥാനമായ റിയാദിന് വടക്കൻ മേഖല ലക്ഷ്യമാക്കിയെത്തിയ മൂന്ന് ഡ്രോണുകൾ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന വിജയകരമായി പ്രതിരോധിക്കുകയും തകർക്കുകയും ചെയ്തു. ആക്രമണ നീക്കം തകർത്തതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഔദ്യോഗികമായി അറിയിച്ചത്.
റിയാദിലെ സുപ്രധാന കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ട് എത്തിയ ഡ്രോണുകളാണ് വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വ്യോമാതിർത്തിയിൽ വെച്ചുതന്നെ തകർത്തതെന്ന് സഖ്യസേന വ്യക്തമാക്കി. സംഭവത്തെ തുടർന്ന് മേഖലയിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.



