ദീർഘകാല പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സലിം സദാഫ്കോക്ക് കെ.എം.സി.സി യാത്രയയപ്പ്

ജിദ്ദ: സൗദി അറേബ്യയിലെ പ്രമുഖ കമ്പനിയായ സദാഫ്കോയിൽ സാധാരണ ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ച്, പിന്നീട് അസിസ്റ്റന്റ് പർച്ചേസ് മാനേജർ പദവിയിലെത്തി നീണ്ട 36 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പൊതുപ്രവർത്തകനും ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവുമായ കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി സ്വദേശി പൊട്ടംപുലാൻ സലിം സദാഫ്കോക്ക് (ജിദ്ദ മങ്കട മണ്ഡലം കെ.എം.സി.സി ഉപാധ്യക്ഷൻ) ജിദ്ദ മങ്കട മണ്ഡലം കെ.എം.സി.സി യാത്രയയപ്പ് നൽകി.

മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് സമദ് മൂർക്കനാടിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് സംഗമം ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ മണ്ഡലം സീനിയർ നേതാവ് ഹംസാപ്പു ചക്കച്ചൻ, മണ്ഡലം ട്രഷറർ വി.ടി.എം. മുത്തു വെള്ളില എന്നിവർ ചേർന്ന് ഉപഹാരമായി മൊമെന്റോയും മണ്ഡലം ചെയർമാൻ കരീം പടിക്കമണ്ണിൽ, ഓർഗനൈസിംഗ് സെക്രട്ടറി നിഷാം അലി എന്നിവർ ചേർന്ന് കമ്മിറ്റിയുടെ പ്രത്യേക ഉപഹാരവും കൈമാറി. പ്രവാസം അവസാനിപ്പിച്ച് മടങ്ങുകയാണെങ്കിലും പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുൻനിരയിൽ തന്നെ തുടരുമെന്ന് സലിം സദാഫ്കോ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

മലപ്പുറം ജില്ലാ കെ.എം.സി.സി ഉപാധ്യക്ഷൻ അഷ്‌റഫ് മുല്ലപ്പള്ളി, വിവിധ പഞ്ചായത്ത് ഭാരവാഹികളായ മജീദ് അരിപ്ര, ഉണ്ണീൻ പുലാക്കൽ, സൈദലവി ആറങ്ങോടൻ, എ.സി. മുജീബ് പാങ്ങ്, അസ്രത്ത് അലി കൂട്ടിൽ, അഷ്‌റഫ് കാപ്പാട്ട്, മുഹമ്മദ് ബാവ തെക്കഞ്ചേരി, സഫീർ ബാവ, മൻസൂർ പെരിഞ്ചീരി, ഷൗക്കത്ത് പഴമള്ളൂർ, അലി മങ്കട, നാസർ ഉലങ്ങാടൻ, അസീസ് ഫൈസി വെള്ളില തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്വലാഹുദ്ദീൻ വാഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി റഷീദ് മാമ്പ്രത്തൊടി സ്വാഗതവും നൗഫൽ ചുള്ളിയിൽ നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles