34 വർഷത്തെ പ്രവാസത്തിന് വിട: ആർ. യു. സക്കീർ ഹുസൈന് ദമ്മാമിൽ വികാരനിർഭരമായ യാത്രയയപ്പ്

ദമ്മാം: 34 വർഷത്തെ ദീർഘകാല പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ ഒ.ഐ.സി.സി നേതാവ് ആർ. യു. സക്കീർ ഹുസൈന് ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. കോൺഗ്രസ് പ്രസ്ഥാനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത കൊണ്ടും സജീവമായ ജീവകാരുണ്യ-സംഘടനാ പ്രവർത്തനങ്ങൾ കൊണ്ടും പ്രവാസലോകത്ത് ശ്രദ്ധേയനായ നേതാവിനാണ് സഹപ്രവർത്തകർ വികാരനിർഭരമായ യാത്രാമൊഴി ഏകിയത്.

തൃശ്ശൂർ ജില്ലയിലെ തളിക്കുളം പത്താം കല്ല് സ്വദേശിയായ ആർ. യു. സക്കീർ ഹുസൈൻ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളിലൂടെയാണ് സജീവ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് സൗദി അറേബ്യയിലെ ദമ്മാമിൽ എത്തിയ അദ്ദേഹം മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവാസികൾക്കിടയിൽ സംഘടനാ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു. പ്രവാസം അവസാനിപ്പിച്ചു മടങ്ങിയാലും ത്രിവർണ പതാകയുടെ കാവൽക്കാരനായി മരണം വരെ പ്രസ്ഥാനത്തിൽ തുടരുമെന്ന് മറുപടി പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. പ്രവാസ ലോകത്തുനിന്നുള്ള ഭൗതികമായ അകലം സംഘടനയോടുള്ള ആത്മബന്ധത്തിന് ഒട്ടും തടസ്സമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസ് പ്രസിഡന്റ് ഇ.കെ. സലീം, ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, ട്രഷറർ പ്രമോദ് പൂപ്പാല, ഗ്ലോബൽ കമ്മിറ്റി അംഗം ഹനീഫ് റൗത്തർ, പി.കെ. അബ്ദുൽ കരിം, സി.ടി. ശശി ആലൂർ, സക്കീർ പറമ്പിൽ, നിഷാദ് കുഞ്ചു, ആസിഫ് താനൂർ, രാധികാ ശ്യാംപ്രകാശ്, മനോജ് കെ.പി, യഹിയ കോയ, ബിനു പി. ബേബി, സുരേഷ് മണ്ണറ, അൻവർ സാദിഖ്, തോമസ് തൈപ്പറമ്പിൽ, ശ്യാം പ്രകാശ്, ഗഫൂർ വണ്ടൂർ, മുസ്തഫ നണിയൂർ നമ്പറം, മനോജ് കാക്കൂർ, സജൂബ് അബ്ദുൽ ഖാദർ, രാജേഷ് സി.വി, എബി അടൂർ, ജോജി ജോസഫ്, വി. മുരളീധരൻ, സുബൈർ പാറയ്ക്കൽ, ഷിബു ശ്രീധരൻ തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

Related Articles

- Advertisement -spot_img

Latest Articles