സന്ദീപ് വാര്യർഎം.എൽ.എ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; ആർക്കും പരിക്കുകളില്ല

മലപ്പുറം: തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ ടയർ പൊട്ടി അപകടത്തിൽപെട്ടു. വാഹനത്തിലുണ്ടായിരുന്ന എം.എൽ.എയും മറ്റ് യാത്രികരും പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ദേശീയപാത 66-ൽ മലപ്പുറം കോയിച്ചനയിൽ വെച്ചാണ് അപകടം സംഭവിച്ചത്.

തൃക്കരിപ്പൂരിൽ നിന്ന് സ്വന്തം നാടായ ചെത്തല്ലൂരിലേക്ക് മടങ്ങവേയാണ് എം.എൽ.എയുടെ വാഹനം അപകടത്തിൽപെട്ടത്. യാത്രയ്ക്കിടെ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ അപ്രതീക്ഷിതമായി പൊട്ടുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം അപകടത്തിൽ പെടുകയായിരുന്നു. എം.എൽ.എയുടെ കാർ അപകടത്തിൽ പെട്ടതിന് പിന്നാലെ, തൊട്ടുപുറകെ വരികയായിരുന്ന മറ്റ് രണ്ട് കാറുകൾ കൂടി പരസ്പരം കൂട്ടിയിടിക്കുകയുണ്ടായി.

ഈ വാഹനങ്ങളിൽ യാത്ര ചെയ്തിരുന്ന കുടുംബങ്ങളും വലിയ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പുലർച്ചെയുണ്ടായ അപകടത്തെത്തുടർന്ന് വിവരമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തുകയും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ച് ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

Related Articles

- Advertisement -spot_img

Latest Articles