സൗദിയിൽ ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി ഹഫർ അൽ ബാത്തിനിൽ അന്തരിച്ചു

ഹഫർ അൽ ബാത്തിൻ: സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തിനിൽ ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഹമീദ് (54) നിര്യാതനായി. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ 20 ദിവസമായി ഹഫർ അൽ ബാത്തിനിലെ കിംഗ് ഖാലിദ് ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) ചികിത്സയിൽ കഴിയുകയായിരുന്നു. ചികിത്സ തുടരുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്. ഭാര്യ: സീമ പർവീൻ. മകൻ: അമർ അൻസാരി.

മരണവിവരം അറിഞ്ഞതിനെ തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ സൗദി ഹഫർ അൽ ബാത്തിൻ ഒ.ഐ.സി.സി (OICC) പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ ആവശ്യമായ നിയമനടപടികളും ഔദ്യോഗിക കാര്യങ്ങളും വേഗത്തിൽ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം ഹഫർ അൽ ബാത്തിനിൽ തന്നെ ഖബറടക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു. ഔദ്യോഗിക നടപടികൾക്ക് ശേഷം നടന്ന ഖബറടക്ക ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും പങ്കെടുത്തു. മുഹമ്മദ് ഹമീദിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ വിവിധ സാമൂഹിക പ്രവർത്തകരും സംഘടനകളും അനുശോചനം രേഖപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles