ഖത്തറിലെ ഇസ്രായേൽ ആക്രമണം; അപലപിച്ച് അറബ് രാജ്യങ്ങൾ

ദോഹ: ദോഹയിൽ ഹമാസ് നേതാക്കൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങൾ. സൗദി അറേബ്യ, ജോർദാൻ, കുവൈറ്റ്, യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളാണ് ഇസ്രയേലിന്റെ നടപടിയെ അപലപിച്ച് രംഗത്ത് വന്നത്.

ഖത്തറിന്റെ മേലുള്ള ഇസ്രായേൽ ആക്രമണം ഖത്തറിന്റെ പരമാധികാരത്തിന്റെ മേലുള്ള കടന്നാക്രമമാണെന്നും ക്രൂരമായ കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും സൗദി അറേബ്യ പ്രതികരിച്ചു. ഖത്തറിന്റെ ഏത് നീക്കത്തിൻറെ കൂടെയും സൗദി അറേബ്യ ഉണ്ടാവുമെന്നും കിരീടാവകാശി പറഞ്ഞു.

ഇസ്‌റയേലിന്റെ നടപടി അപകടകരവും അംഗീകരിക്കാനാവാത്ത പ്രകോപനവുമാണെന്ന് ജോർദാൻ വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ നൽകുമെന്നും കുവൈറ്റ് അറിയിച്ചു. യുഎഇ ഉപ പ്രധാനമന്ത്രി അബ്ദുല്ല ബിൻ സായിദും ആക്രമണത്തെ അപലപിച്ചു. ആക്രമണം ഖത്തറിന്റെ പരമാധികാരത്തി ന്മേലുള്ള നഗ്‌നമായ ലംഘനമാണെന്ന് ഒമാൻ സുൽത്താൻ പ്രതികരിച്ചു.

ഗാസയിലെ വെടിനിർത്തൽ ചർച്ചകൾക്ക് ഖത്തർ മധ്യസ്ഥം വഹിക്കുന്നതിനിടെ യായിരുന്നു ആക്രണം നടത്തിയത്. ഇത് മേഖലയിലെ സംഥാന ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് തുർക്കി വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

Related Articles

- Advertisement -spot_img

Latest Articles