27.6 C
Saudi Arabia
Sunday, April 12, 2026
spot_img

പാറ്റയെ മരണം വരെ തൂക്കി, വൈറലായി എയർ ഇന്ത്യയുടെ ലോ​ഗ്ബുക്ക്

ദുബായ് : ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യയുടെ AI 315 വിമാനത്തിലെ മെയിന്റനൻസ് ലോ​ഗ്ബുക്കിൽ രേഖപ്പെടുത്തിയ വിചിത്രമായ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വിമാനത്തിൽ കണ്ടെത്തിയ പാറ്റയെ തൂക്കിക്കൊന്നു എന്ന പരിഹാര കുറിപ്പാണ് രസകരമായ ചർച്ചക്ക് വഴിവെച്ചത്.

വിമാനത്തിലെ യാത്രക്കാരൻ കാബിനുള്ളിൽ ഒരു ജീവനുള്ള പാറ്റയെ കണ്ടെത്തിയതായി വിമാന ജീവനക്കാരെ അറിയിച്ചു. യാത്രക്കാരുടെ പരാതികൾ രേഖപ്പെടുത്തുന്ന ഔദ്യോ​ഗിക കാബിൻ ഡിഫക്റ്റ് ലോ​ഗ്ബുക്കിൽ സംഭവം രേഖപ്പെടുത്തിയതിന് മെയിന്റനൻസ് എഞ്ചിനീയർ നൽകിയ പരിഹാരമാണ് വൈറലായത്. അതിഥി ജീവനുള്ള പാറ്റയെ കണ്ടെത്തി എന്ന് പരാതിയുടെ കോളത്തിൽ രേഖപ്പെടുത്തിയപ്പോൾ, “പാറ്റയെ മരണം വരെ തൂക്കി” എന്നായിരുന്നു പ്രശ്നം പരിഹാര കോളത്തിൽ എഞ്ചിനീയർ കുറിച്ചത്.

തകരാറിലായ വിനോദ സംവിധാനങ്ങൾ, അടഞ്ഞ വാഷ്ബേസിൻ തുടങ്ങിയ സാധാരണ പരാതികൾക്കൊപ്പം എഴുതിയ ഈ അസാധാരണ കുറിപ്പ്, “സംഭവം വിജയകരമായി കൈകാര്യം ചെയ്തു, ഖലാസ് (തീർന്നു), എന്ന അടിക്കുറിപ്പോടെ വ്യോമയാന പത്രപ്രവർത്തകയായ ജാഗൃതി ചന്ദ്ര എക്‌സിൽ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്. വിമാനത്തിലെ ശുചിത്വക്കുറവിനെക്കുറിച്ച് ചർച്ചകൾക്ക് വഴിയൊരുക്കിയതിനോടൊപ്പം, ഈ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ തമാശയ്ക്കും ചിരിയ്ക്കും ഇടയാക്കി. വിഷയത്തിൽ എയർ ഇന്ത്യ ഇതുവരെ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.

Related Articles

- Advertisement -spot_img

Latest Articles