20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

റിയാദ് ഒതുക്കുങ്ങൽ പഞ്ചായത്ത് കെഎംസിസി ‘തരംഗ്’ ക്യാമ്പയിൻ സാമാപിച്ചു.

റിയാദ് : റിയാദ് ഒതുക്കുങ്ങൽ പഞ്ചായത്ത് കെഎംസിസി ‘തരംഗ്’ ക്യാമ്പയിൻ സമാപന സമ്മേളനം ബത്തയിലെ നൂർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു . റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ‘സ്വത്വം , സമന്വയം , അതിജീവനം ’ എന്ന പ്രമേയത്തിൽ നടക്കുന്ന ‘റൂട്ട് 106‘ പഞ്ചായത്ത് സമ്മേളനങ്ങളുടെ ഭാഗമായാണ് ഒതുക്കുങ്ങൽ പഞ്ചായത്ത് ’തരംഗ് ’ സമ്മേളനം സംഘടിപ്പിച്ചത്‌. പ്രസിഡന്റ് അനീസ് എൻപി അധ്യക്ഷത വഹിച്ച സമ്മേളനം വേങ്ങര നിയോജക മണ്ഡലം കെഎംസിസി പ്രസിഡന്റ് നജ്മുദ്ദീൻ അരീക്കൻ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവർത്തന വിശദീകരണം മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി ഷബീർ അലി ജാസ് നിർവഹിച്ചു.

കലാലയങ്ങളിൽ ഹരിത രാഷ്ട്രീയത്തിന്റെ പുതിയ വിജയ ചരിത്രം രചിച്ച , യുവ രാഷ്ട്രീയത്തിന്റെ പുതിയ നായകൻ, എം എസ് എഫ് സംസ്ഥാന പ്രസിഡന്റ പികെ നവാസ് മുഖ്യപ്രഭാഷണം നടത്തി. സൗദി കെഎംസിസി നാഷണൽ കമ്മിറ്റി സുരക്ഷാ പദ്ധതി ചെയർമാൻ അഷ്റഫ് തങ്ങൾ, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാനലി പാലത്തിങ്ങൽ, റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, നാഷണൽ സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് വേങ്ങര, മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡന്റ് ഷെരീഫ് അരീക്കോട്, ജനറൽ സെക്രട്ടറി സഫീർ തിരൂർ, കെ കെ കോയാമു ഹാജി, വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറി നവാസ് കുറുങ്ങാട്ടിൽ ,വേങ്ങര മണ്ഡലം ചെയർമാൻ അഷ്‌റഫ്‌ ടി ടി, ഒതുക്കുങ്ങൽ പഞ്ചായത്ത്‌ ചെയർമാൻ ഇ എ മജീദ്‌ എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കാലിഫ് മാപ്പിള കലോത്സവത്തിൽ മികച്ച പ്രകടനം നടത്തിയവർക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു. നാഷണൽ കമ്മിറ്റി സുരക്ഷ പദ്ധതിയുടെ പഞ്ചായത്ത്‌ തല ഉൽഘാടനം ശരീഫ് വടക്കന് അംഗത്വം നൽകി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ നിർവഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്കായുള്ള നറുക്കെടുപ്പിൽ അബ്ദുൽ ഹഫീസ് ഒന്നാം സ്ഥാനവും നാസർ പൈനാട്ടിൽ രണ്ടാം സ്ഥാനവും അൻസിഫ് അബ്ദുൽ അസീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് അതിഥികൾ സമ്മാനങ്ങൾ നൽകി.

പുതിയ പ്രവർത്തകരുടെ സാനിധ്യവും നിറഞ്ഞ സദസ്സും പരിപാടിയെ ശ്രദ്ധേയമാക്കി മാറ്റി. അഷ്‌റഫ്‌ കൽപകഞ്ചേരി,സത്താർ താമരത്ത്‌, ഷാഫി മാസ്റ്റർ തുവ്വൂർ, റഫീഖ് മഞ്ചേരി,സിറാജ് മേടപ്പിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. അഷ്‌റഫ്‌ കെ കെ, സഫീർ മോൻ എടയാടൻ, ഖാലിദ് കൊന്നാത്ത്, മുഷ്ത്താഖ് ടി,സിദ്ധീഖ് പുതിയത്ത്‌പുറായ, അബ്ബാസ് കുറ്റൂർ, അബ്ദുൽസലാം എ കെ, അബ്ദുൽ ഖാദർ കോയിസ്സൻ,ഇസ്മായിൽ കെ കെ, ജാഫർ കുരുണിയൻ, നിയാസ് എം കെ, ഫക്രുദീൻ കെ, സാദിഖ് കെ കെ,സുബൈർ പൊട്ടിക്കല്ല് ,അഷ്‌റഫ്‌ പൂഴിത്തറ, ഇസ്ഹാഖ് കെ എം എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അഷ്റഫ് കുരുണിയൻ സ്വാഗതവും കോർഡിനേറ്റർ റഹീം കുരുണിയൻ നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles