23.4 C
Saudi Arabia
Sunday, March 22, 2026
spot_img

എറണാകുളത്ത് സി.പി.എം പുറത്താക്കിയ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ചേന്ദമംഗലത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ഫസൽ റഹ്മാന് നേരെ ആക്രമണം. വോട്ട് ചോദിച്ചുള്ള പ്രചാരണം നടത്തുന്നതിനിടെ കുത്തേറ്റ് പരിക്കേറ്റ ഫസൽ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വടക്കേക്കര സ്വദേശിയായ മനോജിനെ പോലീസ് അറസ്റ്റ് ചെയ്തു.

യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. നേരത്തെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഫസൽ റഹ്മാൻ, സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം അദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles