അതിജീവിതയെ അപമാനിച്ച കേസ്: രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ അതിജീവിതയെ അപമാനിച്ച കേസിൽ അറസ്റ്റിലായ സാമൂഹിക പ്രവർത്തകൻ രാഹുൽ ഈശ്വറിനെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് സൈബർ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി അദ്ദേഹത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അതിജീവിതയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെ കൂടാതെ മറ്റ് മൂന്ന് പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ പ്രതികളായ അഡ്വ. ദീപാ ജോസഫ്, ദീപ ജോസഫ്, കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ എന്നിവർക്ക് ഉടൻ തന്നെ നോട്ടീസ് നൽകുമെന്നും അന്വേഷണ സംഘം അറിയിച്ചു.

പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

 

Related Articles

- Advertisement -spot_img

Latest Articles