വേങ്ങരയിൽ യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: മലപ്പുറം വേങ്ങരയിൽ ഭർത്താവിൻ്റെ വീട്ടിൽ ജലീസ (31) എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിൻ്റെ ഭാര്യയാണ് മരിച്ച ജലീസ. കാരാത്തോട് അപ്പക്കാട് സ്വദേശികളായ ആലി – സുലൈഖ ദമ്പതികളുടെ മകളാണ്.

വീടിനോട് ചേർന്നുള്ള ഷെഡിലാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ വേങ്ങര പോലീസ് അന്വേഷണം ആരംഭിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles