19.4 C
Saudi Arabia
Sunday, March 22, 2026
spot_img

കടകംപള്ളിയുടെ രഹസ്യ ചോദ്യം ചെയ്യൽ; അന്വേഷണ സംഘത്തെ രൂക്ഷമായി വിമർശിച്ച് കെ. മുരളീധരൻ

തിരുവനന്തപുരം: മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം അതീവ രഹസ്യമായി ചോദ്യം ചെയ്ത നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സ്വർണ്ണകൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഒരു മുൻ മന്ത്രിയെ ചോദ്യം ചെയ്യുമ്പോൾ പാലിക്കേണ്ട സുതാര്യത ഇവിടെ ലംഘിക്കപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. അന്വേഷണ സംഘം സി.പി.എമ്മിന് വിധേയമായാണ് പ്രവർത്തിക്കുന്നതെന്നതിന്റെ തെളിവാണ് ഈ രഹസ്യ നീക്കമെന്നും, ഇത്തരം ഒളിച്ചുകളികൾ അന്വേഷണത്തിന്റെ വിശ്വാസ്യതയെ തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റുള്ളവരെ ചോദ്യം ചെയ്യുമ്പോൾ കാണിക്കുന്ന ആവേശം ഭരണപക്ഷ നേതാക്കളുടെ കാര്യത്തിൽ എന്തുകൊണ്ട് ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. പോലീസിനെ ഉപയോഗിച്ച് കേസുകൾ ഒതുക്കിത്തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കടകംപള്ളിയെ ചോദ്യം ചെയ്ത വിവരം മാധ്യമങ്ങളിൽ നിന്നടക്കം മറച്ചുവെച്ചത് ദുരൂഹമാണ്. ഈ വിഷയത്തിൽ കൃത്യമായ മറുപടി നൽകാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും, നീതിപൂർവമായ അന്വേഷണം ഉറപ്പാക്കണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

 

Related Articles

- Advertisement -spot_img

Latest Articles