ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദ ഷാറാ ഹിറയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട മേലാറ്റൂർ ചേർക്കയിൽ മുഹമ്മദ് ഫൈസലിന്റെ മൃതദേഹം നാട്ടിൽ ഖബറടക്കി. ജിദ്ദയിലെ മഹാജർ എംബാങ്ങിങ്ങ് സെൻ്ററിൻ നിന്ന് നടപടികൾ പൂർത്തിയാക്കി ഇന്നലെ അർധരാത്രിയുള്ള എയർ ഇന്ത്യാ എക്സ്പ്രസിൽ വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചു. ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് ചെയർമാൻ മുഹമ്മദ് കുട്ടി പാണ്ടിക്കാടിൻ്റെയും,കുടുംബാങ്ങളുടേയും നേതൃത്വത്തിൽ കരിപ്പൂർ വിമാനതാവളത്തിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങി മേലാറ്റൂരിലേക്ക് കൊണ്ടുപോയി.
പൊതുദർശനത്തിന് ശേഷം മേലാറ്റൂർ കാഞ്ഞീരാംപാറ റഹ്മാനിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം മറവ്ചെയ്തു. ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് അംഗം സുബൈർ വട്ടോളിയുടെ നേതൃത്വത്തിലായിരുന്നു ജിദ്ദയിലെ നടപടികൾ പൂർത്തിയാക്കിത്.



