15.5 C
Saudi Arabia
Wednesday, February 4, 2026
spot_img

വയോധികയെ കഴുത്തു ഞെരിച്ച് സ്വർണ്ണമാല കവർന്നു; ഒറ്റക്ക് താമസിക്കുന്നതിനിടെ ക്രൂരമായ ആക്രമണം

ഗൂഡല്ലൂർ: അത്തിപ്പാളിയിൽ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് അത്തിപ്പാളി സ്വദേശിനി വിജയയുടെ (73) വീട്ടിൽ കവർച്ച നടന്നത്. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം വയോധികയെ കഴുത്തു ഞെരിച്ച് വീഴ്ത്തിയ ശേഷം അവർ ധരിച്ചിരുന്ന രണ്ടര പവന്റെ സ്വർണ്ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു.

സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഗൂഡല്ലൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ കണ്ടെത്താനായി പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ജനവാസ മേഖലയിൽ വയോധികക്ക് നേരെ നടന്ന ഈ ക്രൂരമായ ആക്രമണം നാട്ടുകാർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ പോലീസിനോട് ആവശ്യപ്പെട്ടു.

 

Related Articles

- Advertisement -spot_img

Latest Articles