21.5 C
Saudi Arabia
Wednesday, February 25, 2026
spot_img

ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെഎംസിസി സ്വീകരണവും യാത്രയയപ്പും സംഘടിപ്പിച്ചു

ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെഎംസിസിയുടെ നേതൃത്വത്തിൽ പരിശുദ്ധ ഉംറ നിർവഹിക്കാൻ എത്തിയ തിരൂരങ്ങാടി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയും തിരൂരങ്ങാടി മുനിസിപ്പലിറ്റി 17ആം ഡിവിഷൻ കൗൺസിലരുമായ യുകെ . മുസ്തഫ മാസ്റ്റർക്ക് സ്വീകരണവും, പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.കെ. മുസ്തഫ സാഹിബിന് യാത്രയയപ്പും നൽകി.

ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ സാഹിബ് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജാഫർ വെന്നിയൂർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ജിദ്ദ സംസ്കൃതി ചെയർമാൻ സീതി കൊളക്കാടൻ, മണ്ഡലം ചെയർമാൻ പി.കെ. സുഹൈൽ, മണ്ഡലം നേതാക്കളായ റഫീഖ് പന്താരങ്ങാടി, അബ്ദുസ്സമദ് പൊറ്റയിൽ, ഇബ്രാഹിം കുട്ടി നന്നമ്പ്ര, മുനീർ തലാപ്പിൽ, ഗഫൂർ പൂങ്കാടൻ എന്നിവർ പ്രസംഗിച്ചു.

സംഘടനാ രംഗത്തും സാമൂഹ്യ സേവന പ്രവർത്തനങ്ങളിലുമുള്ള മുസ്തഫ മാഷിന്റെ സംഭാവനകൾ നേതാക്കൾ അനുസ്മരിച്ചു. പ്രവാസ ലോകത്ത് സംഘടനാ പ്രവർത്തനങ്ങളിലൂടെ കെ.കെ. മുസ്തഫ സാഹിബ് നൽകിയ സേവനങ്ങൾ മാതൃകാപരമാണെന്നും, നാട്ടിലേക്കുള്ള മടങ്ങൽ പുതിയ സേവന പ്രവർത്തനങ്ങൾക്ക് തുടക്കമാകട്ടെയെന്നും ആശംസിച്ചു. യുകെ മുസ്തഫ മാസ്റ്റർക്കുള്ള മൊമെന്റോ കെഎംസിസി മണ്ഡലം പ്രസിഡന്റ്‌ ജാഫർ വെണ്ണിയൂരും കെ.കെ മുസ്തഫ സാഹിബിന്നുള്ള മൊമെന്റോ ജനറൽ സെക്രെട്ടറി റഷീദ് കോഴിക്കോടനും കൈമാറി. യോഗത്തിൽ റഷീദ് കൊഴിക്കോടൻ സ്വാഗതവും, റഫീഖ് കൂളത്ത് നന്ദിയും പറഞ്ഞു.

 

 

Related Articles

- Advertisement -spot_img

Latest Articles