21.9 C
Saudi Arabia
Wednesday, February 11, 2026
spot_img

യാത്രക്കാരോട് അപമര്യാദയായി പെരുമാറി; ഒളവണ്ണ ടോൾ പ്ലാസ സൂപ്പർവൈസർക്ക് സസ്പെൻഷൻ

കോഴിക്കോട്: ഒളവണ്ണ ടോൾ പ്ലാസയിൽ യാത്രക്കാരോട് മോശമായി പെരുമാറിയ സൂപ്പർവൈസറെ സസ്‌പെൻഡ് ചെയ്തു. ടോൾ പിരിവ് സ്ഥാപനത്തിലെ ജീവനക്കാരനായ പുഷ്പേന്ദ്ര ബേറയ്‌ക്കെതിരെയാണ് ദേശീയപാത അതോറിറ്റി നടപടിയെടുത്തത്. കഴിഞ്ഞ ദിവസം ടോൾ പ്ലാസയിലെത്തിയ യാത്രക്കാരനുമായി പുഷ്പേന്ദ്ര തർക്കത്തിലേർപ്പെടുകയും അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഈ വിഷയത്തിൽ ഇടപെടുകയും ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. മന്ത്രിയുടെ നിർദ്ദേശപ്രകാരം പി.ഡബ്ല്യു.ഡി സെക്രട്ടറി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി അടിയന്തരമായി സംസാരിച്ചതിനെത്തുടർന്നാണ് നടപടി ഉണ്ടായത്. ഒളവണ്ണ ടോൾ പ്ലാസയിലെ ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് മുൻപും നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കർശന നടപടി സ്വീകരിക്കാൻ ദേശീയപാത അതോറിറ്റി തയ്യാറാവുകയായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles