മസ്കത്ത്: ഒമാനിലെ സനായ ജലാൻ ബു അലിയിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് വടകര സ്വദേശിയായ പ്രവാസി അന്തരിച്ചു. വടകര പാതിയാറക്കര പൊങ്ങാടം കുഴി വീട്ടിൽ തോട്ടോളി മീത്തൽ ചന്ദ്രന്റെ മകൻ സജിത്ത് കുമാർ (46) ആണ് അന്തരിച്ചത്. ജലാൻ ബു അലി സനയ്യയിലെ ഒരു ഫിഷ് ഫാക്ടറിയിൽ ജീവനക്കാരനായിരുന്ന അദ്ദേഹം അവധി കഴിഞ്ഞ് ഒരു മാസം മുമ്പാണ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്.
പരേതയായ പ്രസന്നയാണ് മാതാവ്. ജിഷ സജിത്ത് കുമാറാണ് ഭാര്യ. നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, പ്രവാസി വെൽഫെയറിന്റെ നേതൃത്വത്തിൽ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഉടൻ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.



